Friday, February 3, 2012
കളക്ഷനില് റെക്കോഡുമായി ‘കാ സനോവ’ ------------------------------ ഏറ്റവും കൂടുതല് തിയറ്ററുകളില് റിലീസ് ചെയ്ത മലയാളചിത്രം എന്നതിനൊപ്പം കളക്ഷനിലും ‘ കാസനോവ’ റെക്കോഡ് ഭേദിച്ചതായി നിര്മ്മാതാക്കള്. ആദ്യ നാല് ദിവസത്തിനകം 12 കോടി രൂപ ചിത്രം ഗ്രോസ് കളക്ഷന് നേടിയെന്ന് നിര്മ്മാതാക്കള് അവകാശപ്പെടുന്നു. മോഹന്ലാലിനെ നായകനാക്കി റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്ത ‘കാസനോവ’ 202 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. പ്രണയത്തിനൊപ്പം, ആക്ഷനും, സംഗീതത്തിനും പ്രധാന്യം നല്കുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തില് ലക്ഷ്മി റായ്, ശ്രേയാ ശരണ്, റോമ തുടങ്ങിയവര് ഉള്പ്പെടെ 5 നായികമാരാണുള്ളത്. 18-ാം നൂറ്റാണ്ടില് ജീവിച്ചിരുന്ന പ്രണയത്തിന്റെ രാജകുമാരന് കാസനോവയോട് സദ്യശമുള്ള അഭിനവ ‘കാസനോവ’യുടെ തിരക്കഥ ബോബി സജ്ഞയ് കൂട്ടുകെട്ടിന്റേതാണ്. ട്രാഫിക്കിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രംകൂടിയായിരുന് നു കാസനോവ. വിദേശ രാജ്യങ്ങളുടെ പശ്ചാത്തലത്തില് ഒരുക്കിയിട്ടുള്ള ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിട്ടുള്ളത് ജി ഗണേശാണ്. കോണ്ഫിഡന്സ് ഗ്രൂപ്പിന്റേയും, ആശിര്വാദ് സിനിമാസിന്റേയും ബാനറിലാണ് ചിത്രം നിര്മ്മിച്ചിരി ക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment