Saturday, February 4, 2012

ഫേസ്ബുക്ക് ------------------ സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ള ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റാണ് ഫേസ്ബുക്ക്. 2004ല്‍ ആരംഭിച്ച ഫേസ്ബുക്ക് 2011 ഫെബ്രുവരിയിലെ ക ണക്കനുസരിച്ച് 60 കോടി ഉപയോക്താക്ക ളുള്ള സൈറ്റാണ്. ഓരോ ഉപയോക്താവിനു ം ശരാശരി 130 സുഹൃത്തുക്കള്‍ വീതമുണ്ട്. ഫേസ്ബുക്കിന്റെ ഉപ യോക്താക്കളില്‍ 70 ശതമാനവും അമേരിക് കക്ക് പുറത്താണ്. ഹാർവാർഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആയ മാർക്ക് സുക്കർബർഗും ദസ്ടിൻ മോസ്കൊവിത്സും ക്രി സ് ഹ്യുസും ചേര്‍ന്നാണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാള്‍ കൂടിയാണ് മാർക്ക് സുക്കർബർഗ്. ഫേസ്ബുക്കിന്റെ വള ര്‍ച്ച അമ്പരപ്പിക്കുന്ന തായിരുന്നു. ഇന്ന് ഫേസ്ബുക്കിന്റെ ചുവ ടു പിടിച്ച് ധാരാളം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉണ്ട്. ഗൂഗിളിന്റെ ഓര്‍ക്കട്ട് ആണ് ഒരു ഉദാഹരണം. എങ്കിലും 2004- ല്‍ ആരംഭിച്ച ഫേസ്ബുക്ക് തന്നെയാണ് ഇന്ന് ലോകത്തില്‍ ഒന്നാമത്. മൈസ്പേസ് (Myspace) ഓര്‍ക്കുട്ട് (orkut) എന്നിവ രണ്ടും മൂന്നും സ്ഥാനത് ത് നിലനില്‍കുന്നു. ഇന്ത്യയില്‍ ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്ബുക്ക്.ഇന്ത്യയില്‍ ഇതിന് ഒന്നാം സ്ഥാനമാണുള്ളത്. ഇന്ത്യയിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ആശയവിനിമ യം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയില്‍ രംഗത്തെത്തിയിരിക് കുന്നത്. ഇന്ത്യല്‍ ഭാഷകളായ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലും ഫേസ്ബുക്കില്‍ ആശയവിനിമയം നട ത്താം. ഫേസ്ബുക്ക് സ്വാധീനം വിവിധ മണ്ഡലങ്ങളില്‍ സാമൂഹ്യമണ്ഡലത്തില്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റുകള്‍ വ്യക്തികളുടെ സാമൂഹ ികജീവിതത്തെ പല രീതിയിലും സ്വാധീനി ച്ചിട്ടുണ്ട്. മുറിഞ്ഞു പോയ സൗഹൃദങ്ങളെയും ബന് ധങ്ങളെയും കൂട്ടി യോജിപ്പിക്കുവാന്‍ ഫേസ്ബുക്കിന് സാധിക്കാറുണ്ട്. ജോൺ വാട്സൺ എന്ന വ്യക്തിക്ക് 20 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട തന്റെ മകളെ അവളുട െ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയായി കണ്ടെത്തു വാന്‍ സാധിച്ചത് അത്തരത്തിലുള്ള ഒരു സംഭവമാണ്. അതേ സമയം, ചില പഠനങ്ങള്‍ കുടുംബബന്ധങ്ങളിലു ണ്ടാകുന്ന വിള്ളലുകള്‍ക്ക് ഫേസ്ബുക്കിനെ കുറ്റ പ്പെടുത്തുന്നുണ്ട്. ദാമ്പത്യബന്ധത്തില െ അവിശ്വസ്ത, വിവാഹമോചനം തുടങ് ങിയവക്ക് ഫേസ്ബുക്ക് കാരണമാകുന്നുവെന്ന നിലയിലുള്ള വാര്‍ത്തകളും ഉണ്ട്. എന്നാല്‍ ഈ വാര്‍ത്തകളുടെ നിജസ് ഥിതി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയമണ്ഡലത് തില്‍ അടുത്ത കാലത്ത് വിവിധ രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെത ിരെ യുവജനതയുടെ വന്‍ പങ്കാളിത്തത്തോടെ നടന്ന വിപ്ലവങ്ങളുടെ മുഖ്യ ചാലകങ്ങളായി വർത് തിച്ചത് ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് മാധ്യമങ്ങളായിരുന്നു . ഇവയില്‍ ഈജിപ്തിലെ ഏപ്രില്‍ 6 യുവജനപ്രസ്ഥാനം തികഞ്ഞ ഒരു ഫേസ്ബുക്ക് ഉപയോക്തൃകൂട്ടായ്മ തന്നെയായിരുന്നു. എന്നാല്‍ പൊതുസമൂഹത്തിന് ഗുണപരമല്ലാത്ത രീതിയിലുള്ള സംഘടിക്കലുകള്‍ക്കു ം ഫേസ്ബുക്ക് വഴിയൊരുക്കിയിട്ടുണ് ട്. 2011 ഓഗസ്റ്റില്‍ ലണ്ടനിലും സമീപ നഗരങ്ങളിലും നടന്ന കലാപങ്ങളില്‍ അക്രമികള്‍ തങ്ങള്‍ക്ക് സംഘം ചേരുവാനും പദ് ധതികള്‍ ആസൂത്രണം ചെയ്യുവ ാനുമുള്ള ഉപാധിയായി ഫേസ്ബു ക്കിനെ ഉപ യോഗപ്പെടുത്തി എ ന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്.

No comments:

Post a Comment